Sunday 3 December 2017

ക്രിസ്മസ് പരീക്ഷ മാതൃകാ ചോദ്യങ്ങൾ - ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉത്തര സൂചിക സഹിതം


Image result for second term examination
പ്രിയപ്പെട്ടവരേ ... നമ്മുടെ കുഞ്ഞുമക്കൾക്ക് ക്രിസ്മസ് പരീക്ഷ  അടുത്ത ആഴ്ച  ആരംഭിക്കുകയാണല്ലോ ... ഇനിയുള്ള ദിവസങ്ങൾ മാതൃകാ ചോദ്യങ്ങൾ വച്ച് പരിശീലിക്കുന്നത് മികച്ച മാർക്ക് വാങ്ങാൻ കുട്ടികൾക്ക് വളരെ സഹായമാകും  .. രണ്ടാം term പരീക്ഷക്കുള്ള  മാതൃകാ ചോദ്യങ്ങൾ  ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉത്തര സൂചിക സഹിതം ലഭ്യമാണ്. എല്ലാ പേപ്പറുകളും മൊബൈലിൽ കാണാൻ സഹായകമാകും വിധം വളരെ കുറഞ്ഞ സൈസിൽ ക്രമീകരിച്ചിരിക്കുന്നു .. ഉപകാരമാകും എന്ന് പ്രതീക്ഷിക്കുന്നു .. മറ്റുള്ളവർക്കായി ഷെയർ ചെയ്യുമല്ലോ.

Second Term Previous year question papers

Last year question papers of the Second terminal examination held in the month of December 2016 of Kerala Govt. Schools can be had from the links below


Sunday 19 November 2017

സ്പാർക്കിൽ ജീവനക്കാരുടെ ആധാർ നമ്പർ 25 / 11 / 2017 ന് മുൻപായി ലിങ്ക് ചെയ്യേണ്ടതാണ്


Image result for KERALA spark logoസ്പാർക്കിൽ ജീവനക്കാരുടെ ആധാർ നമ്പർ 25 / 11 / 2017 ന് മുൻപായി ലിങ്ക് ചെയ്യേണ്ടതാണ് . ആധാർ നമ്പർ ലിങ്ക്  ചെയ്യാനുള്ള HELP FILE ന്  ആയി താഴെക്ലിക്ക് ചെയ്യുക
Image result for download button

സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ അവകാശം

 
തിരുവനന്തപുരം: നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന കിഡ് ഗ്ലവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

      സൈബര്‍ ലോകത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ പകച്ചു നില്‍ക്കുന്നവരാണ് സമൂഹത്തിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും. സൈബര്‍ വിഷയങ്ങളുടെ ബാലപാഠങ്ങള്‍ കുട്ടികളില്‍നിന്നാണ് പല രക്ഷകര്‍ത്താക്കളും പഠിക്കുന്നത്. ഈ ശിഷ്യത്വത്തിന് വലിയ വില നല്‍കേണ്ടി വരുന്ന അവസ്ഥകള്‍ പല രക്ഷകര്‍ത്താക്കള്‍ക്കും നേരിടേണ്ടി വരുന്നു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന പൂര്‍ണ സ്വാതന്ത്ര്യം ദുരുപയോഗങ്ങളിലേക്ക് നീങ്ങുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് മനസ്സിലാക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

         പല വിദ്യാലയങ്ങളിലും ചില കുട്ടികളെങ്കിലും ഗുരുതരമായ സൈബര്‍ കുറ്റ കൃത്യങ്ങള്‍ നടത്തുന്നതായി സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിച്ചു വളര്‍ന്ന് രാജ്യത്തിന്റെ വിവിധങ്ങളായ തലങ്ങളില്‍ നേതൃത്വം നല്‍കേണ്ടവരാണ്. അതിനു തടസമുണ്ടാക്കുന്ന വിധത്തില്‍ സൈബര്‍ ദുരുപയോഗത്തിന് കുട്ടികള്‍ അടിമപ്പെടാതിരിക്കാനും ചതിക്കുഴികളില്‍നിന്ന് അവരെ രക്ഷിക്കാനും രക്ഷകര്‍ത്താക്കളും അധ്യാപകരും സൈബര്‍ലോകത്തെക്കുറിച്ച് അറിവുള്ളവരാവണം. രക്ഷകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് ഓരോ സ്‌കൂളിലും സൈബര്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നത് നല്ലതായിരിക്കുമെന്നും ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സേവനം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

       കേരള പോലീസ് വകുപ്പിന് കീഴിലുള്ള സൈബര്‍ഡോമിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തിയ ഡ്രോണ്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു. സ്‌കൂളില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വില്ലേജിന്റെയും ഡിജിറ്റല്‍ ഫോറസ്റ്റിന്റെയും പ്രദര്‍ശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സൈബര്‍ ലോകത്തെ അപകടഘട്ടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ഇന്ദ്ര ജാല പരിപാടി അവതരിപ്പിച്ചു. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

         ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി, പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയപ്രകാശന്‍ കെ.പി, ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് വട്ടപറമ്പില്‍, പ്രിന്‍സിപ്പല്‍മാരായ ഫാ.സോണി പാലത്തറ, ഫാ.ബിനോ പട്ടര്‍ക്കളം, ഐ.ജി. മനോജ് എബ്രഹാം, ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു
 

K-TET Notification /Prospects

Image result for ktet
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (ആര്‍.ടി.ഇ.ആക്ട്)അദ്ധ്യാപകരുടെ നിയമനകാര്യത്തില്‍ നിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശംനല്‍കിയിട്ടുണ്ട് അദ്ധ്യാപകരായി നിയമിക്കപ്പെടുന്ന വ്യക്തികള്‍ക്ക് അദ്ധ്യയനത്തിന്‍റെ എല്ലാനിലയിലുമുള്ള വെല്ലുവിളികളെ സമര്‍ത്ഥമായി നേരിടുവാനുള്ള അത്യാവശ്യ അഭിരുചിയുംകഴിവും ഉണ്ടാകേണ്ടതാണ് കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.
വിഭാഗംI Category I  - ലോവര്‍ പ്രൈമറി ക്ലാസ്സുകള്‍
വിഭാഗംII Category II  - അപ്പര്‍ പ്രൈമറി ക്ലാസ്സുകള്‍
വിഭാഗംIII Category III - ഹൈസ്കൂള്‍ ക്ലാസ്സുകള്‍
വിഭാഗംIV Category IV  - ഭാഷാ അദ്ധ്യാപകര്‍- അറബി, ഹിന്ദി, സംസ്കൃതം,ഉറുദു- യു.പി തലം വരെ- സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ (ആര്‍ട്ട് & ക്രാഫ്റ്റ്,കായിക അദ്ധ്യാപകര്‍) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് നടത്തുന്നത്.കെ-ടെറ്റ് പരീക്ഷാനടത്തിപ്പിന്‍റെ ചുമതല കേരളാ പരീക്ഷാഭവനാണ്.  അപേക്ഷകര്‍ കര്‍ശനമായും പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കിയിരിക്കണം.
ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതമാനദണ്ഡങ്ങള്‍ വിശദമായി പ്രോസ്പെക്ടസില്‍ നല്‍കിയിട്ടുണ്ട്
ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500/- (അഞ്ഞൂറ് രൂപ മാത്രം) രൂപയാണ്.പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവര്‍ക്കും ഫീസ് 250/- (ഇരുനൂറ്റി അമ്പത് രൂപ മാത്രം) ആയിരിക്കും. ഓണ്‍ലൈനായി മാത്രമേ, അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളു. അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ പരീക്ഷാഭവനിലേക്ക്അയയ്ക്കേതില്ല.
അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ അപേക്ഷ Confirm ചെയ്യുന്നതിന്മുമ്പായി ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേതും തിരുത്തലുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ വരുത്തേണ്ടതുമാണ്. അപേക്ഷ   Confirm ചെയ്തതിനുശേഷം പേര്, ജാതി,വിഭാഗം, വിഷയം എന്നിവയില്‍ യാതൊരുവിധ തിരുത്തലുകളും വരുത്തുവാന്‍ സാധ്യമല്ല.അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്കനുസൃതമായി മാത്രമേ ഹാള്‍ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. അപേക്ഷയുടെ സമര്‍പ്പണം, ഫീസ് ഒടുക്കല്‍ എന്നിവയുടെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസിന്‍റെ 15,16 എന്നീ പേജുകളില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് അവര്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന ജില്ല അപേക്ഷാ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.പരീക്ഷാഭവന്‍ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രത്തിന്‍റെ പേര് അഡ്മിറ്റ് കാര്‍ഡിലൂടെ അറിയിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോസ്പെക്ടസ് /വിജ്ഞാപനം എന്നിവ താഴെ ചേര്‍ക്കുന്നു.
Downloads
K-TET  Notification
K-TET Prospects