1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം.[അവലംബം ആവശ്യമാണ്] ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.
എസ്. രാധാകൃഷ്ണൻ
സർവേപള്ളി രാധാകൃഷ്ണൻ (എസ്. രാധാകൃഷ്ണൻ) | |
ഡോ. സർവേപള്ളി രാധാകൃഷ്ണൻ
| |
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
| |
ഔദ്യോഗിക കാലം മേയ് 13, 1962 – മേയ് 13, 1967 | |
മുൻഗാമി | രാജേന്ദ്രപ്രസാദ് |
---|---|
പിൻഗാമി | സാക്കിർ ഹുസൈൻ |
ഇന്ത്യയുടെ ഉപരാഷ്ട്രപതി
| |
In office 1952 – 1962 | |
ജനനം | സെപ്റ്റംബർ 5, 1888 തിരുത്തണി,തമിഴ്നാട്, ഇന്ത്യ |
മരണം | ഏപ്രിൽ 17, 1975 |
ജീവിത പങ്കാളി | ശിവകാമമ്മ |
മക്കൾ | അഞ്ച് പുത്രിമാർ, ഒരു പുത്രൻ , സർവേപള്ളി ഗോപാൽ |
തൊഴിൽ | രാഷ്ട്രീയപ്രവർത്തകൻ, തത്ത്വചിന്തകൻ, പ്രൊഫസർ |
മതം | വേദാന്ത (ഹിന്ദി) |
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ(തെലുഗു:సర్వేపల్లి రాధాకృష్ణ, തമിഴ്:சர்வேபள்ளி ராதாகிருஷ்ணன்) (സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975). ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദർശനമാണ്... വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
മദ്രാസിന്(ഇപ്പോൾ ചെന്നൈ) 64 കിലോമീറ്റർ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ. ആറു മക്കളായിരുന്നു ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളും.[8] തിരുത്തണി, തിരുവള്ളൂർ, തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി.
തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി .[9] 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ ചേർന്നു. ഉപരിപഠനത്തിനായി വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവൻ ബാദ്ധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു.
രാധാകൃഷ്ണൻ തന്റെ പതിനാറാമത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെൺകുട്ടികളും, ഒരാൺകുട്ടിയുമുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. 1956 ൽ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകൻ സർവേപ്പള്ളി ഗോപാൽഅറിയപ്പെടുന്നൊരു ചരിത്രകാരൻ കൂടിയാണ്.
ഔദ്യോഗിക ജീവിതം
1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1918 മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും രാധാകൃഷ്ണൻ ധാരാളമായി എഴുതുമായിരുന്നു. ദ ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ എന്ന ആദ്യത്തെ പുസ്തകം പൂർത്തീകരിക്കുന്നത് ഈ കാലയളവിലാണ്.[12] തന്റെ രണ്ടാമത്തെ പുസ്തകമായ ദ റീൻ ഓഫ് റിലീജിയൻ ഇൻ കണ്ടംപററി ഫിലോസഫി പൂർത്തിയാക്കുന്നത് 1920 ലാണ്. 1921 ൽ കൽക്കട്ടാ സർവ്വകലാശാലയിൽ ഫിലോസഫി പ്രൊഫസറായി ചേർന്നു. ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ചു നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ട സർവ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.
തത്ത്വശാസ്ത്രലോകത്തേക്ക്
1921-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിതമായി. 1926 ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സർവ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തിൽ കൽക്കട്ടയൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഹവാർഡ് സർവ്വകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു.
1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി. പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ ദൈവശാസ്ത്രത്തിന്റെസ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.
ഇന്ത്യയുടെ നേതൃത്വത്തിൽ
1952 ൽ സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു ദേശീയവും അന്തർദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. 13 മെയ് 1962 ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. ലോക തത്ത്വശാസ്ത്രശാഖക്ക് ലഭിച്ച് അംഗീകാരം എന്നാണ് ബെർട്രാൻഡ് റസ്സൽ രാധാകൃഷ്ണനു ലഭിച്ച ഈ രാഷ്ട്രപതി പദവിയെ വിശേഷിപ്പിച്ചത്.അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു
ഒരു അടിയന്തരാവസ്ഥയിൽ ഒപ്പു വെക്കുന്ന ആദ്യത്തെ രാഷ്ട്രപതി കൂടിയായി രാധാകൃഷ്ണൻ. 1962 കാലത്തിലെ ചൈനീസ് അധിനിവേശ സമയത്തായിരുന്നു ഇത്.
പ്രത്യേകതകൾ
- ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
- ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
- ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
- തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
- ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962)
- ആന്ധ്രാ- ബനാറസ് സർവ്വകലാശാലകളിൽ വൈസ് ചാൻസലറായിരിക്കുകയും ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
- യുണസ്കോയിൽ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനിൽ ഇന്ത്യയുടെ അമ്പാസഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
- ഇന്ത്യൻ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
പദവികൾ | ||
---|---|---|
New office | ഇന്ത്യയുടെ ഉപരാഷ്ട്രപതി 1952–1962 | Succeeded by ഡോ.സക്കീർ ഹുസൈൻ |
Preceded by രാജേന്ദ്ര പ്രസാദ് | രാഷ്ട്രപതി 1962–1967 | |
പുരസ്കാരങ്ങൾ | ||
New creation | ഭാരതരത്നം 1954 | Succeeded by സി.രാജഗോപാലാചാരി |
Preceded by റോജർ | ടെംപ്ലേട്ടൺ പ്രൈസ് 1975 | Succeeded by ലിയോ ജോസഫ് സ്യൂനെൻ |
No comments:
Post a Comment