Sunday, 23 July 2017

സ്‌നേഹപൂര്‍വം പദ്ധതി ഗുണഭോക്താക്കളുടെ മക്കള്‍ക്ക് പ്രോത്സാഹന ധനസഹായം

      കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി ഗുണഭോക്താക്കളില്‍ 2016 -17 അധ്യയന വര്‍ഷം 10, +2 (ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) പൊതു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയതും തുടര്‍ പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കും. 

Image result for FINANCIAL HELP

       സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പേരു വിവരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in ലെ Snehapoorvam Excellance എന്ന ഓപ്ഷനില്‍ സെപ്റ്റംബര്‍ 30 നുളളില്‍ അപ്‌ലോഡ് ചെയ്യണമെന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment