Friday, 22 September 2017

വനം വന്യജീവി വാരാഘോഷം; വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍


കൊല്ലം: വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാ
തല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കൊല്ലം എസ് എന്‍ കോളേജില്‍ നടക്കും. രണ്ടാം തീയതി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ഉപന്യാസം 
എന്നീയിനങ്ങളിലാണ് മത്സരം. f
മൂന്നിന് ക്വിസ്, പ്രസംഗ മത്സരങ്ങള്‍ നടക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രഫഷണല്‍ കോളേജുകളിലെയും പോളിടെക്‌നിക്കുകളിലെയും വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഉള്ളവരെ കോളേജ് വിഭാഗത്തിലാണ് പരിഗണിക്കുക.
ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍0474 2748976. വകുപ്പിന്റെ വെബ്‌സൈറ്റിലും (www.forest.kerala.gov.in) ലും വിവരങ്ങള്‍ ലഭിക്കും.

No comments:

Post a Comment