െകാച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആര്‍) സർക്കാർ െകാണ്ടുവന്ന പ്രധാന ഭേദഗതികൾ ഹൈകോടതി ശരിെവച്ചു. 1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള സ്കൂളുകളിലുണ്ടാകുന്ന രണ്ട് ഒഴിവുകളിൽ ഒന്നിലേക്ക് മാനേജര്‍ക്ക് നിയമനം നടത്തം, രണ്ടാമത്തെ ഒഴിവ് സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്നും നിയമിക്കണം എന്നീ വ്യവസ്ഥകളാണ് സിംഗിൾബെഞ്ച് ശരിവെച്ചത്. അതേസമയം, 2016 - 17 അധ്യയന വർഷം മുൻ വർഷത്തെ സ്റ്റാഫ് പാറ്റേൺ ഒാർഡർ തുടരണമെന്ന വ്യവസ്ഥ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ഒഴിവിലേക്ക് നിയമനത്തിന് ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒരു ജില്ലയിലെയും അധ്യാപക ബാങ്കിൽ നിന്ന് ലഭിക്കാതിരുന്നാൽ പോലും ആ ഒഴിവ് നികത്തരുതെന്ന വ്യവസ്ഥയും കോടതി തള്ളി.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ നിയന്ത്രണം ലക്ഷ്യമിട്ട് െകാണ്ടുവന്ന ചട്ട ഭേദഗതി ചോദ്യം ചെയ്ത് വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. മാനേജ്മെൻറിെൻറ അവകാശങ്ങള്‍ കവരുന്ന നടപടിയാണ് ചട്ടഭേദഗതിയെന്നായിരുന്നു ഹരജിക്കാരുടെ വാദം. 1979 ന് ശേഷം സ്കൂളുകളിലുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പ്രൊട്ടക്ടഡ് അധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്ന നിര്‍ദേശത്തോടെ 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി വരുത്തിയത്. എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷമുണ്ടായ വിരമിക്കല്‍, രാജി, മരണം എന്നിങ്ങനെയുള്ള ഒഴിവുകളിലേക്ക് മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഈ ഭേദഗതിയും വിജ്ഞാപനവും തടസമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
1979ന് ശേഷം അനുവദിച്ചതും അപ്ഗ്രേഡ് ചെയ്തതുമായി സ്കൂളുകളിലെ അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഹ്രസ്വകാല ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്നായിരിക്കണം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതെന്നാണ് ഭേദഗതി പ്രകാരമുള്ള വ്യവസ്ഥ. ആശ്രിത നിയമനം, മറ്റ് നിയമനാവകാശം എന്നിവ പ്രകാരമുള്ള നിയമനം മാത്രമേ മാനേജ്മെൻറിന് നടത്താനാവൂ. ഇത്തരം ഒഴിവുകളിലേക്ക് ബന്ധപ്പെട്ട റവന്യൂ ജില്ലയിലെ അധ്യാപക ബാങ്കില്‍ ആളില്ലെങ്കില്‍ മറ്റ് ജില്ലകളിലെ ബാങ്കില്‍നിന്ന് നിയമിക്കണം. നിയമനങ്ങള്‍ ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയായിരിക്കണമെന്നുമാ ണ് വ്യവസ്ഥ ചെയ്തിരുന്നത്. ഡിവിഷൻഫാൾ മൂലം ഒേട്ടറെ അധ്യാപകർ സംരക്ഷിത അധ്യാപകരായി നിലവിലിരിക്കെ സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിൽ അപാകതയില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. അതേസമയം, 2015 ^16 ലെ സ്റ്റാഫ് പാറ്റേൺ ഒാർഡർ പിറ്റേ വർഷം അതേപടി തുടരാൻ സർക്കാറിന് നിർദേശിക്കാനാവില്ല. ഇത്തരമൊരു നടപടിക്ക് മുൻകൂട്ടി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. 2016 ^17 വർഷത്തെ സ്റ്റാഫ് പാറ്റേൺ കാര്യത്തിലെ നടപടിക്ക് 2016 ജൂലൈ 15ന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമായിരുന്നു. അതുണ്ടായിട്ടില്ല. അതിനാൽ, ഇത് സംബന്ധിച്ച ഭേദഗതി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. അധ്യാപക ബാങ്കിൽ നിന്ന് നിയമനത്തിന് ആളില്ലാതെ വന്നാൽ, ഒഴിവ് നികത്തരുതെന്ന് നിർദേശിക്കാൻ സർക്കാറിന് നിയമപരമായി കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ നിരീക്ഷണത്തോടെയാണ് ചട്ടഭേദഗതിയുടെ ഇൗ ഭാഗം െതറ്റാണെന്ന് വ്യക്തമാക്കിയത്.
സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നവർക്കും അല്ലാത്തവർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതി ശരിയല്ലെന്ന് കോടതി വിലയിരുത്തി. ഇൗ സാഹചര്യത്തിൽ നിയമനം പാലിക്കുന്ന മാനേജ്മെൻറുകൾക്ക് നിയമനക്കാര്യത്തിലുൾപ്പെടെ ഇളവുൾപ്പെെട ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
No comments:
Post a Comment