Wednesday, 22 November 2017
Sunday, 19 November 2017
സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ അവകാശം
തിരുവനന്തപുരം: നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന കിഡ് ഗ്ലവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബര്‍ ലോകത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ പകച്ചു നില്‍ക്കുന്നവരാണ് സമൂഹത്തിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും. സൈബര്‍ വിഷയങ്ങളുടെ ബാലപാഠങ്ങള്‍ കുട്ടികളില്‍നിന്നാണ് പല രക്ഷകര്‍ത്താക്കളും പഠിക്കുന്നത്. ഈ ശിഷ്യത്വത്തിന് വലിയ വില നല്‍കേണ്ടി വരുന്ന അവസ്ഥകള്‍ പല രക്ഷകര്‍ത്താക്കള്‍ക്കും നേരിടേണ്ടി വരുന്നു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന പൂര്‍ണ സ്വാതന്ത്ര്യം ദുരുപയോഗങ്ങളിലേക്ക് നീങ്ങുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് മനസ്സിലാക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല വിദ്യാലയങ്ങളിലും ചില കുട്ടികളെങ്കിലും ഗുരുതരമായ സൈബര്‍ കുറ്റ കൃത്യങ്ങള്‍ നടത്തുന്നതായി സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിച്ചു വളര്‍ന്ന് രാജ്യത്തിന്റെ വിവിധങ്ങളായ തലങ്ങളില്‍ നേതൃത്വം നല്‍കേണ്ടവരാണ്. അതിനു തടസമുണ്ടാക്കുന്ന വിധത്തില്‍ സൈബര്‍ ദുരുപയോഗത്തിന് കുട്ടികള്‍ അടിമപ്പെടാതിരിക്കാനും ചതിക്കുഴികളില്‍നിന്ന് അവരെ രക്ഷിക്കാനും രക്ഷകര്‍ത്താക്കളും അധ്യാപകരും സൈബര്‍ലോകത്തെക്കുറിച്ച് അറിവുള്ളവരാവണം. രക്ഷകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് ഓരോ സ്കൂളിലും സൈബര്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നത് നല്ലതായിരിക്കുമെന്നും ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സേവനം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസ് വകുപ്പിന് കീഴിലുള്ള സൈബര്‍ഡോമിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തിയ ഡ്രോണ്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു. സ്കൂളില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വില്ലേജിന്റെയും ഡിജിറ്റല്‍ ഫോറസ്റ്റിന്റെയും പ്രദര്‍ശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സൈബര്‍ ലോകത്തെ അപകടഘട്ടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ഇന്ദ്ര ജാല പരിപാടി അവതരിപ്പിച്ചു. കെ. മുരളീധരന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഡി.ജി.പി. ലോക്നാഥ് ബഹ്റ, സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭ കോശി, പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയപ്രകാശന്‍ കെ.പി, ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് വട്ടപറമ്പില്‍, പ്രിന്‍സിപ്പല്‍മാരായ ഫാ.സോണി പാലത്തറ, ഫാ.ബിനോ പട്ടര്‍ക്കളം, ഐ.ജി. മനോജ് എബ്രഹാം, ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു
K-TET Notification /Prospects
വിഭാഗംI Category I - ലോവര്‍ പ്രൈമറി ക്ലാസ്സുകള്‍
വിഭാഗംII Category II - അപ്പര്‍ പ്രൈമറി ക്ലാസ്സുകള്‍
വിഭാഗംIII Category III - ഹൈസ്കൂള്‍ ക്ലാസ്സുകള്‍
വിഭാഗംIV Category IV - ഭാഷാ അദ്ധ്യാപകര്‍- അറബി, ഹിന്ദി, സംസ്കൃതം,ഉറുദു- യു.പി തലം വരെ- സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ (ആര്‍ട്ട് & ക്രാഫ്റ്റ്,കായിക അദ്ധ്യാപകര്‍) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് നടത്തുന്നത്.കെ-ടെറ്റ് പരീക്ഷാനടത്തിപ്പിന്റെ ചുമതല കേരളാ പരീക്ഷാഭവനാണ്. അപേക്ഷകര്‍ കര്‍ശനമായും പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കിയിരിക്കണം.
ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതമാനദണ്ഡങ്ങള്‍ വിശദമായി പ്രോസ്പെക്ടസില്‍ നല്‍കിയിട്ടുണ്ട്
ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500/- (അഞ്ഞൂറ് രൂപ മാത്രം) രൂപയാണ്.പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവര്‍ക്കും ഫീസ് 250/- (ഇരുനൂറ്റി അമ്പത് രൂപ മാത്രം) ആയിരിക്കും. ഓണ്‍ലൈനായി മാത്രമേ, അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളു. അപേക്ഷയുടെ പ്രിന്റൗട്ട് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ പരീക്ഷാഭവനിലേക്ക്അയയ്ക്കേതില്ല.
അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ അപേക്ഷ Confirm ചെയ്യുന്നതിന്മുമ്പായി ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേതും തിരുത്തലുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ വരുത്തേണ്ടതുമാണ്. അപേക്ഷ Confirm ചെയ്തതിനുശേഷം പേര്, ജാതി,വിഭാഗം, വിഷയം എന്നിവയില്‍ യാതൊരുവിധ തിരുത്തലുകളും വരുത്തുവാന്‍ സാധ്യമല്ല.അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്കനുസൃതമായി മാത്രമേ ഹാള്‍ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. അപേക്ഷയുടെ സമര്‍പ്പണം, ഫീസ് ഒടുക്കല്‍ എന്നിവയുടെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസിന്റെ 15,16 എന്നീ പേജുകളില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് അവര്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന ജില്ല അപേക്ഷാ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.പരീക്ഷാഭവന് അനുവദിക്കുന്ന പരീക്ഷാ കേന്ദ്രത്തിന്റെ പേര് അഡ്മിറ്റ് കാര്‍ഡിലൂടെ അറിയിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോസ്പെക്ടസ് /വിജ്ഞാപനം എന്നിവ താഴെ ചേര്‍ക്കുന്നു.

Downloads |
K-TET Notification |
K-TET Prospects |
Tuesday, 7 November 2017
ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ശിശുദിനം
സ്കൂൾ അസംബ്ലിയിൽ മൈക്കിലൂടെ കേൾപ്പിക്കാം
പ്രസംഗം:
നവംബര്‍ പതിനാല്. നമ്മള് ഈ ദിനം ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ ഇത് ചാച്ചാജിയുടെ ജന്മദിനമാണ്. ചാച്ചാജി അഥവാ ജവഹര്‍ലാല്‍ നെഹ്റു നമ്മുടെ സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായിരുന്നു. 1889 നവംബര്‍ 14നാണ് നെഹ്റു ജനിച്ചത്. അച്ഛന് മോത്തിലാല്‍ നെഹ്റു. അമ്മ സ്വരൂപറാണി.

വീട്ടില്‍വച്ച് ശൈശവ വിദ്യാഭ്യാസം കഴിഞ്ഞശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക് സ്ക്കൂളില്‍ ചേര്‍ന്നു. കേം ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ബാരിസ്റ്റര്‍ ബിരുദവും നേടി. അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിവരെയായി.
സമാധാനപ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നാണ് ലോകമൊട്ടുക്കും അദ്ദേഹം അറിയപ്പെട്ടത്. വളരെയധികം കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം നല്ലൊരു ആതിഥേയന് ആയിരുന്നു. അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു.
കുട്ടികള്‍ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അവര്‍ അദ്ദേഹത്തെ ‘ചാച്ച’ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു. എത്ര തിരക്കുണ്ടായിരുന്നാലും കുട്ടികളുടെ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹാർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ശിശുദിനമായി ആഘോഷിക്കുന്നതെന്ന് ചങ്ങാതിമാർക്ക് അറിയാമല്ലോ. അന്തർദേശീയ ശിശുദിനം നവംബർ 20നാണ്. 117 രാജ്യങ്ങൾ പല ദിവസങ്ങളിലായി ശിശുദിനം ആഘോഷിക്കുന്നുണ്ടത്രെ! കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോനാണ് അന്തർദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 1954 ൽ ഐക്യരാഷ്ട്രസഭ അത് അംഗീകരിക്കുകയും ചെയ്തു. 1889 ൽ ജനിച്ച നെഹ്റു കുരുന്നിലേ നല്ല വായനാശീലമുള്ള കൂട്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ ബുദ്ധിമാനും. പതിനൊന്നാം വയസിൽ എഫ് ടി ബ്രൂക്ക് എന്ന അധ്യാപകൻ നെഹ്റുവിനെ വളരെയേറെ സ്വാധീനിച്ചു. അങ്ങനെയാണ് വിദേശ ഭാഷാ സാഹിത്യത്തിലേക്ക് അദ്ദേഹം ആകൃഷ്ടനാകുന്നത്.
ആഘോഷങ്ങൾ എന്നും ചാച്ചാജിയുടെ ഹരമായിരുന്നു. അതിനേക്കാളേറെ കൊച്ചു ചാച്ചാജിക്ക് പ്രിയം ആണ്ടിലൊരിക്കൽ വന്നുചേരാറുള്ള പിറന്നാളായിരുന്നത്രേ. അന്ന് വിശേഷപ്പെട്ട ഇനം ഉടുപ്പുമണിഞ്ഞ് തനിക്ക് വന്നുചേരുന്ന സമ്മാനങ്ങളും പ്രതീക്ഷിച്ചിരിപ്പാകും. വൈകുന്നേരം വിശേഷപ്പെട്ട ഇനം പാർട്ടിയുമുണ്ടാകും. ആഘോഷങ്ങൾ ആഹ്ളാദത്തോടെ വന്നുചേരുമ്പോൾ കൊച്ചു നെഹ്റുവിന് ഒരു പരാതി ഉണ്ടാകും. ഇനി ഇങ്ങനെയൊരു ഹർഷാരവമുണ്ടാകാൻ ഒരു വർഷം കാത്തിരിക്കണമല്ലോ എന്ന്.
പനിനീർ പൂക്കളുടെ ആരാധകനായിരുന്നു ചാച്ചാജിയെന്ന് ചങ്ങാതിമാർക്കറിയാമല്ലോ. `റോസാപ്പൂവപ്പൂപ്പൻ` എന്ന വിശേഷണം തന്നെ അങ്ങനെ ഉണ്ടായതത്രെ. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുമ്പോഴും കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പൂന്തോട്ടത്തിൽ വിടർന്നു നിൽക്കുന്ന പൂക്കളെപ്പോലെയായിരുന്നു ചാച്ചാജിയുടെ കാഴ്ചയിൽ കുട്ടികൾ. പൂന്തോട്ടത്തിലെ ചെടികളെ ശുശ്രൂഷിക്കുന്നതുപോലെ കുഞ്ഞുങ്ങളെയും പരിലാളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഭാവിപൗരന്മാരായ അവർക്കുണ്ടാകുന്ന ദോഷങ്ങൾ രാജ്യത്തെയും ബാധിക്കുമെന്നായിരുന്നു ചാച്ചാജി പറഞ്ഞിരുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശബ്ദമുയർത്തിയതിന് നെഹ്റുവിനെ ജയിലിലടച്ച സംഭവം ചങ്ങാതിമാർ കേട്ടിരിക്കുമല്ലോ. ജയിലിൽ വച്ചായിരുന്നു അദ്ദേഹം തന്റെ പ്രസിദ്ധമായ `ഇന്ത്യയെ കണ്ടെത്തൽ` എന്ന ഗ്രന്ഥം രചിക്കുന്നത്. അതുപോലെ തന്റെ പ്രിയ മകൾ ഇന്ദിരയ്ക്കയച്ച കത്തുകൾ പിന്നീട് `ഒരച്ഛൻ മകൾക്കയച്ച കത്തുകൾ` എന്നപേരിലും പ്രസിദ്ധമായിരുന്നു. ജയിലിനകത്തുവച്ചും ചാച്ചാജി മാതൃഭൂമിയെ സ്നേഹിച്ചിരുന്നൂ.
തിഹാർ ജയിലിൽ നെഹ്റുവിനും മറ്റു തടവുകാർക്കും കിട്ടിയിരുന്ന ആഹാരത്തിൽ കല്ലുകൾ ധാരാളമുണ്ടായിരുന്നു. ഒരിക്കൽ ജയിൽ സൂപ്രണ്ടിനോട് അദ്ദേഹം വളരെ കൗതുകത്തോടെ ഇങ്ങനെ പറഞ്ഞു: “മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചതിനാണല്ലോ എന്നെയും എന്റെ കൂട്ടുകാരെയും ബ്രിട്ടീഷ് സർക്കാർ ജയിലിലിട്ടിരിക്കുന്നത്. എന്നാൽ, ഇവിടെക്കിടന്നും ഞങ്ങൾ അത് വളരെ ഭംഗിയായി നിറവേറ്റുന്നുണ്ട്…”
സൂപ്രണ്ടിന് അതിശയമായി. ഇവർ രാത്രിയോ, മറ്റോ ജയിൽ ചാടുന്നുണ്ടാകുമോ?
സൂപ്രണ്ടിന്റെ മുഖം ശ്രദ്ധിച്ചപ്പോൾ, നെഹ്റു സരസമായി സംഗതി വിവരിച്ചു:
“ഞങ്ങൾക്ക് കിട്ടുന്ന ആഹാരത്തിൽ നിറയെ കല്ലും മണ്ണുമാ… അതാവട്ടെ, ഞങ്ങളുടെ മാതൃഭൂമിയിൽ നിന്നുള്ളതാണ്. അതല്ലേ നിത്യവും ഞങ്ങൾ കടിച്ചും ഇറക്കിയും സേവനമാക്കുന്നത്”,
ചാച്ചാ നെഹ്റുവിന്റെ ഉചിതമായ പ്രയോഗം കേട്ട സൂപ്രണ്ട് ചിരിച്ചുപോയി.

പ്രധാനമന്ത്രിയായിരിക്കുമ്പോഴും കുട്ടികളുമായി ഇടപഴകാൻ അദ്ദേഹത്തിനു ഉത്സാഹമായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഒരിക്കൽ അത്തരമൊരു പരിപാടിയിൽ ഒരു പെൺകുട്ടി എഴുന്നേറ്റുനിന്നുകൊണ്ട് ചോദിച്ചു.
`ചാച്ചാജി, ആൺകുട്ടികളെയാണോ പെൺകുട്ടികളെയാണോ അങ്ങേക്ക് കൂടുതലിഷ്ടം…`
ഉടനെ മന്ദഹസിച്ചുകൊണ്ട് റോസാപ്പൂവപ്പൂപ്പൻ മറുപടി പറഞ്ഞു:
`ഇവിടെ കൂടുതലുളളത് പെൺകുട്ടികളാണല്ലോ. അതുകൊണ്ട് പെൺകുട്ടികളെയാണ് എനിക്ക് കൂടുതലിഷ്ടം.`

തന്റെ ആത്മകഥയിൽ ചാച്ചാജി എഴുതിയത് വായിച്ചാൽ നമുക്ക് അതിശയവും അഭിമാനവും
തോന്നും.
`ഞാനും കൂട്ടുകാരും ജയിലിൽ വെറും നിലത്തുകിടന്നാണ് ഉറങ്ങിയിരുന്നത്. തടിയന്മാരായ എലികൾ മുഖത്തുകൂടെയും ശരീരഭാഗങ്ങളിലൂടെയും ഓടിപ്പാഞ്ഞുപോകുമ്പോൾ ഞങ്ങൾ ഞെട്ടിയുണരുമായിരുന്നു…`
അങ്ങനെയാണ് മഹാത്മജിയും മറ്റുള്ള ആയിരക്കണക്കിന് സ്വാതന്ത്ര്യസമരപ്പോരാളികളും നമ്മുടെ രാജ്യത്തിന് മഹാസ്വാതന്ത്ര്യം നേടിത്തന്നത് എന്നതും ഈ ശിശുദിനത്തിൽ നമ്മൾ മറന്നുകൂടാ..
ചങ്ങാതിമാരേ.
Thursday, 2 November 2017
Subscribe to:
Posts (Atom)