Tuesday, 7 November 2017

ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ശിശുദിനം

സ്കൂൾ അസംബ്ലിയിൽ മൈക്കിലൂടെ കേൾപ്പിക്കാം
 ശിശുദിനം ആഡിയോ  
ഡൌണ്‍ലോഡ് ലിങ്ക്
വിവരണം: കെ.പി.സജു, എ.എം.എൽ.പി.എസ് ചെറിയപരപ്പുർ, തിരൂർ, മലപ്പുറം
Image result for children's dayപ്രസംഗം:
വംബര്‍ പതിനാല്. നമ്മള്‍ ഈ ദിനം ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ ഇത് ചാച്ചാജിയുടെ ജന്മദിനമാണ്. ചാച്ചാജി അഥവാ ജവഹര്‍ലാല്‍ നെഹ്‌റു നമ്മുടെ സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായിരുന്നു. 1889 നവംബര്‍ 14നാണ് നെഹ്‌റു ജനിച്ചത്. അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു. അമ്മ സ്വരൂപറാണി.


   വീട്ടില്‍വച്ച് ശൈശവ വിദ്യാഭ്യാസം കഴിഞ്ഞശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക് സ്‌ക്കൂളില്‍ ചേര്‍ന്നു. കേം ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ബാരിസ്റ്റര്‍ ബിരുദവും നേടി. അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിവരെയായി.


  സമാധാനപ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നാണ് ലോകമൊട്ടുക്കും അദ്ദേഹം അറിയപ്പെട്ടത്. വളരെയധികം കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം നല്ലൊരു ആതിഥേയന്‍ ആയിരുന്നു. അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു.

  കുട്ടികള്‍ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അവര്‍ അദ്ദേഹത്തെ ‘ചാച്ച’ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു. എത്ര തിരക്കുണ്ടായിരുന്നാലും കുട്ടികളുടെ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.

   ഇ­ന്ത്യ­യു­ടെ പ്ര­ഥ­മ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന ജ­വ­ഹാർ­ലാൽ നെ­ഹ്‌­റു­വി­ന്റെ ജ­ന്മ­ദി­ന­മാ­യ ന­വം­ബർ 14 ആ­ണ്‌ ശി­ശു­ദി­ന­മാ­യി ആ­ഘോ­ഷി­ക്കു­ന്ന­തെ­ന്ന്‌ ച­ങ്ങാ­തി­മാർ­ക്ക്‌ അ­റി­യാ­മ­ല്ലോ. അ­ന്തർ­ദേ­ശീ­യ ശി­ശു­ദി­നം ന­വം­ബർ 20­നാ­ണ്‌. 117 രാ­ജ്യ­ങ്ങൾ പ­ല ദി­വ­സ­ങ്ങ­ളി­ലാ­യി ശി­ശു­ദി­നം ആ­ഘോ­ഷി­ക്കു­ന്നു­ണ്ട­ത്രെ! കേ­ന്ദ്ര വി­ദേ­ശ­കാ­ര്യ മ­ന്ത്രി­യാ­യി­രു­ന്ന വി കെ കൃ­ഷ്‌­ണ­മേ­നോ­നാ­ണ്‌ അ­ന്തർ­ദേ­ശീ­യ ശി­ശു­ദി­നം എ­ന്ന ആ­ശ­യം ആ­ദ്യ­മാ­യി അ­വ­ത­രി­പ്പി­ച്ച­ത്‌. 1954 ൽ ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ അ­ത്‌ അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്‌­തു. 1889 ൽ ജ­നി­ച്ച നെ­ഹ്‌­റു കു­രു­ന്നി­ലേ ന­ല്ല വാ­യ­നാ­ശീ­ല­മു­ള്ള കൂ­ട്ട­ത്തി­ലാ­യി­രു­ന്നു. അ­തു­കൊ­ണ്ട്‌ ത­ന്നെ ബു­ദ്ധി­മാ­നും. പ­തി­നൊ­ന്നാം വ­യ­സിൽ എ­ഫ്‌ ടി ബ്രൂ­ക്ക്‌ എ­ന്ന അ­ധ്യാ­പ­കൻ നെ­ഹ്‌­റു­വി­നെ വ­ള­രെ­യേ­റെ സ്വാ­ധീ­നി­ച്ചു. അ­ങ്ങ­നെ­യാ­ണ്‌ വി­ദേ­ശ ഭാ­ഷാ സാ­ഹി­ത്യ­ത്തി­ലേ­ക്ക്‌ അ­ദ്ദേ­ഹം ആ­കൃ­ഷ്‌­ട­നാ­കു­ന്ന­ത്‌.

ആ­ഘോ­ഷ­ങ്ങൾ എ­ന്നും ചാ­ച്ചാ­ജി­യു­ടെ ഹ­ര­മാ­യി­രു­ന്നു. അ­തി­നേ­ക്കാ­ളേ­റെ കൊ­ച്ചു ചാ­ച്ചാ­ജി­ക്ക്‌ പ്രി­യം ആ­ണ്ടി­ലൊ­രി­ക്കൽ വ­ന്നു­ചേ­രാ­റു­ള്ള പി­റ­ന്നാ­ളാ­യി­രു­ന്ന­ത്രേ. അ­ന്ന്‌ വി­ശേ­ഷ­പ്പെ­ട്ട ഇ­നം ഉ­ടു­പ്പു­മ­ണി­ഞ്ഞ്‌ ത­നി­ക്ക്‌ വ­ന്നു­ചേ­രു­ന്ന സ­മ്മാ­ന­ങ്ങ­ളും പ്ര­തീ­ക്ഷി­ച്ചി­രി­പ്പാ­കും. വൈ­കു­ന്നേ­രം വി­ശേ­ഷ­പ്പെ­ട്ട ഇ­നം പാർ­ട്ടി­യു­മു­ണ്ടാ­കും. ആ­ഘോ­ഷ­ങ്ങൾ ആ­ഹ്ളാ­ദ­ത്തോ­ടെ വ­ന്നു­ചേ­രു­മ്പോൾ കൊ­ച്ചു നെ­ഹ്‌­റു­വി­ന്‌ ഒ­രു പ­രാ­തി ഉ­ണ്ടാ­കും. ഇ­നി ഇ­ങ്ങ­നെ­യൊ­രു ഹർ­ഷാ­ര­വ­മു­ണ്ടാ­കാൻ ഒ­രു വർ­ഷം കാ­ത്തി­രി­ക്ക­ണ­മ­ല്ലോ എന്ന്.  

പ­നി­നീർ പൂ­ക്ക­ളു­ടെ ആ­രാ­ധ­ക­നാ­യി­രു­ന്നു ചാ­ച്ചാ­ജി­യെ­ന്ന്‌ ച­ങ്ങാ­തി­മാർ­ക്ക­റി­യാ­മ­ല്ലോ. `റോ­സാ­പ്പൂ­വ­പ്പൂ­പ്പൻ` എ­ന്ന വി­ശേ­ഷ­ണം ത­ന്നെ അ­ങ്ങ­നെ ഉ­ണ്ടാ­യത­ത്രെ. ആ­ഭ്യ­ന്ത­ര­കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ടു­മ്പോ­ഴും കു­ഞ്ഞു­ങ്ങ­ളോ­ടൊ­പ്പം ചി­ല­വ­ഴി­ക്കാൻ അ­ദ്ദേ­ഹം സ­മ­യം ക­ണ്ടെ­ത്തി­യി­രു­ന്നു. പൂ­ന്തോ­ട്ട­ത്തിൽ വി­ടർ­ന്നു നിൽ­ക്കു­ന്ന പൂ­ക്ക­ളെ­പ്പോ­ലെ­യാ­യി­രു­ന്നു ചാ­ച്ചാ­ജി­യു­ടെ കാ­ഴ്‌­ച­യിൽ കു­ട്ടി­കൾ. പൂ­ന്തോ­ട്ട­ത്തി­ലെ ചെ­ടി­ക­ളെ ശു­ശ്രൂ­ഷി­ക്കു­ന്ന­തു­പോ­ലെ കു­ഞ്ഞു­ങ്ങ­ളെ­യും പ­രി­ലാ­ളി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ദേ­ശം. ഭാ­വി­പൗ­ര­ന്മാ­രാ­യ അ­വർ­ക്കു­ണ്ടാ­കു­ന്ന ദോ­ഷ­ങ്ങൾ രാ­ജ്യ­ത്തെ­യും ബാ­ധി­ക്കു­മെ­ന്നാ­യി­രു­ന്നു ചാ­ച്ചാ­ജി പ­റ­ഞ്ഞി­രു­ന്ന­ത്‌.

ഇ­ന്ത്യ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്‌ ശ­ബ്‌­ദ­മു­യർ­ത്തി­യ­തി­ന്‌ നെ­ഹ്‌­റു­വി­നെ ജ­യി­ലി­ല­ട­ച്ച സം­ഭ­വം ച­ങ്ങാ­തി­മാർ കേ­ട്ടി­രി­ക്കു­മ­ല്ലോ. ജ­യി­ലിൽ വ­ച്ചാ­യി­രു­ന്നു അ­ദ്ദേ­ഹം ത­ന്റെ പ്ര­സി­ദ്ധ­മാ­യ `ഇ­ന്ത്യ­യെ ക­ണ്ടെ­ത്തൽ` എ­ന്ന ഗ്ര­ന്ഥം ര­ചി­ക്കു­ന്ന­ത്‌. അ­തു­പോ­ലെ ത­ന്റെ പ്രി­യ മ­കൾ ഇ­ന്ദി­ര­യ്‌­ക്ക­യ­ച്ച ക­ത്തു­കൾ പി­ന്നീ­ട്‌ `ഒ­ര­ച്ഛൻ മ­കൾ­ക്ക­യ­ച്ച ക­ത്തു­കൾ` എ­ന്ന­പേ­രി­ലും പ്ര­സി­ദ്ധ­മാ­യി­രു­ന്നു. ജ­യി­ലി­ന­ക­ത്തു­വ­ച്ചും ചാ­ച്ചാ­ജി മാ­തൃ­ഭൂ­മി­യെ സ്‌­നേ­ഹി­ച്ചിരുന്നൂ.

തി­ഹാർ ജ­യി­ലിൽ നെ­ഹ്‌­റു­വി­നും മ­റ്റു ത­ട­വു­കാർ­ക്കും കി­ട്ടി­യി­രു­ന്ന ആ­ഹാ­ര­ത്തിൽ ക­ല്ലു­കൾ ധാ­രാ­ള­മു­ണ്ടാ­യി­രു­ന്നു. ഒ­രി­ക്കൽ ജ­യിൽ സൂ­പ്ര­ണ്ടി­നോ­ട്‌ അ­ദ്ദേ­ഹം വ­ള­രെ കൗ­തു­ക­ത്തോ­ടെ ഇ­ങ്ങ­നെ പ­റ­ഞ്ഞു:  “മാ­തൃ­ഭൂ­മി­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പ്ര­വർ­ത്തി­ച്ച­തി­നാ­ണ­ല്ലോ എ­ന്നെ­യും എ­ന്റെ കൂ­ട്ടു­കാ­രെ­യും ബ്രി­ട്ടീ­ഷ്‌ സർ­ക്കാർ ജ­യി­ലി­ലി­ട്ടി­രി­ക്കു­ന്ന­ത്‌. എ­ന്നാൽ, ഇ­വി­ടെ­ക്കി­ട­ന്നും ഞ­ങ്ങൾ അ­ത്‌ വ­ള­രെ ഭം­ഗി­യാ­യി നി­റ­വേ­റ്റു­ന്നു­ണ്ട്‌…”
സൂ­പ്ര­ണ്ടി­ന്‌ അ­തി­ശ­യ­മാ­യി.  ഇ­വർ രാ­ത്രി­യോ, മ­റ്റോ ജ­യിൽ ചാ­ടു­ന്നു­ണ്ടാ­കു­മോ?
സൂ­പ്ര­ണ്ടി­ന്റെ മു­ഖം ശ്ര­ദ്ധി­ച്ച­പ്പോൾ, നെ­ഹ്‌­റു സ­ര­സ­മാ­യി സം­ഗ­തി വി­വ­രി­ച്ചു:
“ഞ­ങ്ങൾ­ക്ക്‌ കി­ട്ടു­ന്ന ആ­ഹാ­ര­ത്തിൽ നി­റ­യെ ക­ല്ലും മ­ണ്ണു­മാ… അ­താ­വ­ട്ടെ, ഞ­ങ്ങ­ളു­ടെ മാ­തൃ­ഭൂ­മി­യിൽ നി­ന്നു­ള്ള­താ­ണ്‌. അ­ത­ല്ലേ നി­ത്യ­വും ഞ­ങ്ങൾ ക­ടി­ച്ചും ഇ­റ­ക്കി­യും സേ­വ­ന­മാ­ക്കു­ന്ന­ത്‌”,
ചാ­ച്ചാ നെ­ഹ്‌­റു­വി­ന്റെ ഉ­ചി­ത­മാ­യ പ്ര­യോ­ഗം കേ­ട്ട സൂ­പ്ര­ണ്ട്‌ ചി­രി­ച്ചു­പോ­യി.

  പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കു­മ്പോ­ഴും കു­ട്ടി­ക­ളു­മാ­യി ഇ­ട­പ­ഴ­കാൻ അ­ദ്ദേ­ഹ­ത്തി­നു ഉ­ത്സാ­ഹ­മാ­യി­രു­ന്നു­വെ­ന്ന്‌ നേ­ര­ത്തെ സൂ­ചി­പ്പി­ച്ചു­വ­ല്ലോ. ഒ­രി­ക്കൽ അ­ത്ത­ര­മൊ­രു പ­രി­പാ­ടി­യിൽ ഒ­രു പെൺ­കു­ട്ടി എ­ഴു­ന്നേ­റ്റു­നി­ന്നു­കൊ­ണ്ട്‌ ചോ­ദി­ച്ചു.
`ചാ­ച്ചാ­ജി, ആൺ­കു­ട്ടി­ക­ളെ­യാ­ണോ പെൺ­കു­ട്ടി­ക­ളെ­യാ­ണോ അ­ങ്ങേ­ക്ക്‌ കൂ­ടു­ത­ലി­ഷ്‌­ടം…`
ഉ­ട­നെ മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ട്‌ റോ­സാ­പ്പൂ­വ­പ്പൂ­പ്പൻ മ­റു­പ­ടി പ­റ­ഞ്ഞു:
`ഇ­വി­ടെ കൂ­ടു­ത­ലു­ള­ള­ത്‌ പെൺ­കു­ട്ടി­ക­ളാ­ണ­ല്ലോ. അ­തു­കൊ­ണ്ട്‌ പെൺ­കു­ട്ടി­ക­ളെ­യാ­ണ്‌ എ­നി­ക്ക്‌ കൂ­ടു­ത­ലി­ഷ്‌­ടം.`

  ത­ന്റെ ആ­ത്മ­ക­ഥ­യിൽ ചാ­ച്ചാ­ജി എ­ഴു­തി­യ­ത്‌ വാ­യി­ച്ചാൽ ന­മു­ക്ക്‌ അ­തി­ശ­യ­വും അ­ഭി­മാ­ന­വും 
തോ­ന്നും.
 `ഞാ­നും കൂ­ട്ടു­കാ­രും ജ­യി­ലിൽ വെ­റും നി­ല­ത്തു­കി­ട­ന്നാ­ണ്‌ ഉ­റ­ങ്ങി­യി­രു­ന്ന­ത്‌. ത­ടി­യ­ന്മാ­രാ­യ എ­ലി­കൾ മു­ഖ­ത്തു­കൂ­ടെ­യും ശ­രീ­ര­ഭാ­ഗ­ങ്ങ­ളി­ലൂ­ടെ­യും ഓ­ടി­പ്പാ­ഞ്ഞു­പോ­കു­മ്പോൾ ഞ­ങ്ങൾ ഞെ­ട്ടി­യു­ണ­രു­മാ­യി­രു­ന്നു…` 
 അ­ങ്ങ­നെ­യാ­ണ്‌ മ­ഹാ­ത്മ­ജി­യും മ­റ്റു­ള്ള ആ­യി­ര­ക്ക­ണ­ക്കി­ന്‌ സ്വാ­ത­ന്ത്ര്യ­സ­മ­ര­പ്പോ­രാ­ളി­ക­ളും ന­മ്മു­ടെ രാ­ജ്യ­ത്തി­ന്‌ മ­ഹാ­സ്വാ­ത­ന്ത്ര്യം നേ­ടി­ത്ത­ന്ന­ത്‌ എ­ന്ന­തും ഈ ശി­ശു­ദി­ന­ത്തിൽ ന­മ്മൾ മ­റ­ന്നു­കൂ­ടാ.. 
ച­ങ്ങാ­തി­മാ­രേ. 

No comments:

Post a Comment