Thursday, 2 November 2017

3,5,8 ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘ശ്രദ്ധ‘ പ്രത്യേക പഠനാനുഭവ പദ്ധതി

Image result for KERALA KIDS STUDYINGഓരോ വിദ്യാര്‍ത്ഥിയുടെയും നൈസര്‍ഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെ മികവിലേക്കുയര്‍ത്തുവാന്‍ സാധിച്ചാലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ണമാ‍കൂ.  പഠനപ്രയാസം നേരിടുന്ന ഓരൊ കുട്ടിയ്ക്കൂം അവര്‍ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങള്‍ നല്‍കേണ്ടതുണ്ട്.  ഈ ലക്ഷ്യം മുന്‍ നിര്‍ത്തി പൊതു വിദ്യാഭ്യാസ വകുപ്പ്  ഈ അധ്യയന വര്‍ഷം 3,5,8 ക്ലാസുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്  ശ്രദ്ധ

DOWNLOADS

സ്‌കൂളുകള്‍ ജനുവരി മുപ്പതിനകം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണം

 
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ജനുവരി 30നകം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തിലെ സമഗ്ര വിദ്യാ'ഭ്യാസ പദ്ധതി വിജയതിലകം 2017ന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം പ്രഖ്യാപനം കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി.
സംസഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കുകയാണ്. നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ഹൈടെക് ആക്കും. ഈ ആധുനിക സംവിധാനം അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഇതിനായി സമഗ്ര എന്ന പദ്ധതി നടപ്പിലാക്കും. അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഈ വര്‍ഷം 1,45,208 കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവന്നു.
സ്വകാര്യ വിദ്യാലയങ്ങളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ വരുന്നത് കേരളത്തിലെ മാറ്റമാണ്. ഇത് നിലനിര്‍ത്താന്‍ കഴിയണം. ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. പൊതുവിദ്യാലയങ്ങളാണ് മികച്ചത് എന്ന തോന്നല്‍ പഠനാന്തരീക്ഷത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കാനാവണം. അക്കാദമിക് മികവാണ് സ്‌കൂളുകളുടെ മികവെന്നും മന്ത്രി പറഞ്ഞു.
തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് 90 ലക്ഷം രൂപ വിനിയോഗിച്ചാണ് 86 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കിയത്. മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും ഉപഹാരം നല്‍കി.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി ടീച്ചര്‍ എം.പി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന്‍, കണ്ണൂര്‍ കന്‍േറാണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ പി. പത്മനാഭന്‍, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ വെള്ളോറ രാജന്‍, അഡ്വ. ടി.ഒ മോഹനന്‍, മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, യു. ബാബുഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. 

Kerala School Kalolsavam -2017

Image result for kerala school kalolsavam
കേരളത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കലകളെ ഒരേ വേദിയില്‍ സംഗമിപ്പിക്കുവാനും വിവിധ തലങ്ങളിലൂടെതെരഞ്ഞെടുക്കപ്പെട്ടു വരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെപങ്കെടുക്കാനുള്ള അവസരമൊരുക്കാനും ആസ്വദിക്കാനും കലോത്സവംവഴി സാധിക്കുന്നു. വിജയങ്ങള്‍ക്കും ഗ്രേഡുകള്‍ക്കും സമ്മാനത്തുകകള്‍ക്കുമപ്പുറം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും അതുവഴി അവര്‍ക്കു ലഭിക്കുന്ന മാനസികോല്ലാസവുംകലാഭിമുഖ്യവും ഉറപ്പുവരുത്തുക എന്നുള്ളതാണു കലോത്സവങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.അനാരോഗ്യകരമായബാഹ്യഇടപെടലുകളുംഅമിതാഡംബരങ്ങളുംഗ്രേസ്മാര്‍ക്കിന്‍റെആകര്‍ഷണീയതയുംരക്ഷാകര്‍ത്താക്കളുടെവികലമായഉത്കണ്ഠകളുംധനദുര്‍വിനിയോഗവുമെല്ലാംകലോത്സവത്തെക്കുറിച്ചുള്ളവിപരീതചിന്തകള്‍ക്കുകാരണമായി ത്തീര്‍ന്നിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ നടത്തിപ്പിനെസംബന്ധിച്ചൊരു വീണ്ടുവിചാരം അനിവാര്യമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മാനുവല്‍ പരിഷ്കരണം യാഥാര്‍ത്ഥ്യമാകുന്നത്. 
പൊതുനിര്‍ദ്ദേശങ്ങള്‍ 
പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ കീഴില്‍ വരുന്ന സംസ്ഥാനത്തെ ഗവണ്‍മെന്‍റ്/എയ്ഡഡ്/അണ്‍എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എല്‍.പി., യു.പി, ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂള്‍ കലോത്സവം എന്ന പേരില്‍ അറിയപ്പെടുന്നതാണ്. അറബിക്, സംസ്കൃത കലോത്സവങ്ങളും ഇതിലുള്‍പ്പെടുന്നതാണ്.
നിലവിലുള്ള കലോത്സവ മാന്വല്‍ ഇതിനാല്‍ അസാധുവാകുന്നതാണ്.
താഴെപ്പറയുന്ന നാലു വിഭാഗങ്ങളിലായിട്ടാണു മത്സരം നടക്കുക.
കാറ്റഗറി - I - ക്ലാസ്സ് ഒന്നു മുതല്‍ നാലു വരെ
കാറ്റഗറി - II - ക്ലാസ്സ് അഞ്ചു മുതല്‍ ഏഴു വരെ
കാറ്റഗറി - III - ക്ലാസ്സ് എട്ടു മുതല്‍ പത്തു വരെ
കാറ്റഗറി - IV - ക്ലാസ്സ് പതിനൊന്നു മുതല്‍ പന്ത്രണ്ട് വരെ

കാറ്റഗറി I ലെ മത്സരങ്ങള്‍ ഉപജില്ലാതലത്തിലും കാറ്റഗറി II ലെ മത്സരങ്ങള്‍ ജില്ലാതലത്തിലും കാറ്റഗറി III, കാറ്റഗറിIV എന്നിവ സംസ്ഥാനതലത്തിലും അവസാനിക്കുന്നതാണ്.
മത്സരത്തില്‍ അറുപതു ശതമാനത്തില്‍ താഴെ മാര്‍ക്കു ലഭിക്കുന്ന ഇനങ്ങളെ ഗ്രേഡ് ചെയ്യുന്നതല്ല. അറുപതു ശതമാനമോ അതിലധികമോ മാര്‍ക്കുകിട്ടുന്ന ഇനങ്ങളെ എ,ബി, സി എന്നീ മൂന്നുഗ്രേഡുകളായി തിരിക്കുന്നതാണ്. ഓരോ ഗ്രേഡിനും താഴെക്കാണുന്ന വിധം അക്കാദമിക്തല മാതൃകയില്‍ പോയിന്‍റ് ലഭിക്കും.
ഗ്രേഡ് മാര്‍ക്ക് ശതമാനം ലഭിക്കുന്ന പോയിന്‍റ്
എ 80%മോ അതിലധികമോ 5
ബി 70% മുതല്‍ 79% വരെ 3
സി 60% മുതല്‍ 69% വരെ 1

സ്കൂള്‍തലംമുതല്‍ സംസ്ഥാനതലംവരെ എല്ലാ കാറ്റഗറികളിലെയും മത്സരങ്ങള്‍ക്ക് ഇതു ബാധകമായിരിക്കും.
എ ഗ്രേഡ് ലഭിച്ച് ടോപ് സ്കോര്‍ നേടിയാല്‍ മാത്രമേ മേല്‍തല മത്സരത്തില്‍ പങ്കെടുക്കാനാവൂ.
വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു തയ്യാറാക്കിയ എന്‍ട്രി പ്രകാരമാണ് സ്കൂള്‍/സബ്ജില്ല/റവന്യൂജില്ല/സംസ്ഥാനതല മത്സരങ്ങള്‍ നടക്കേണ്ടത്.
കാറ്റഗറി IIIലെയും കാറ്റഗറിIVലെയും സംസ്ഥാനതല വ്യക്തിഗത/ഗ്രൂപ്പിന മത്സര ങ്ങളില്‍എഗ്രേഡ് നേടുന്നവര്‍ക്ക് കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക ഒറ്റത്തവണ സാംസ്കാരിക സ്കോളര്‍ഷിപ്പായി നല്‍കുന്നതാണ്.
സര്‍ക്കാരിന്‍റെ പദ്ധതിവിഹിതത്തില്‍ അനുവദിക്കപ്പെട്ട തുകയ്ക്കു പുറമെ സംസ്ഥാനകലോത്സവത്തിന്‍റെ ചെലവ് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍സെക്കന്‍ണ്ടറി,
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ണ്ടറി വകുപ്പുകള്‍ 2:2:1 എന്ന അനുപാതത്തില്‍ സ്വരൂപിക്കേതാണ്. ഈ നിധി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഒരുദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കേതും മറ്റുരു ഡയറക്ടര്‍മാരുമായികൂടിയാലോചിച്ച് ആവശ്യമായ ചെലവുകള്‍ നടത്തേതുമാണ്.സ്കൂള്‍തലം മുതല്‍ ഗ്രേഡ്നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റു നല്‍കേതാണ്.കലോത്സവം പൂര്‍ണ്ണമായും ഹരിതപെരുമാറ്റ ചട്ടത്തിനു വിധേയമായിരിക്കേതാണ്.കലോത്സവനടത്തിപ്പുമായി ബന്ധപ്പെട്ട കൊടുക്കല്‍ വാങ്ങലുകള്‍/കരാറുകള്‍ എന്നിവജനറല്‍ കണ്‍വീനര്‍, സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കുംവിധേയ മായി ചെയ്യേതാണ്. 5000/- രൂപയ്ക്കു മേല്‍വരുന്ന തുകകള്‍കരാറുകാരന്‍റെ/ ഇടപാടുകാരന്‍റെ ബാങ്ക് അക്കൗുവഴി നല്‍കേതാണ്. 15000/-രൂപക്ക് മുകളിലുളള പര്‍ച്ചേസുകള്‍ക്ക് സ്റ്റോര്‍ പര്‍ച്ചേസ് നിയമം ബാധകമാണ്.എല്‍.പി. വിഭാഗം കലോത്സവം ആവശ്യമെങ്കില്‍ നൃത്തേതരയിനങ്ങള്‍ പഞ്ചായത്തു തലത്തില്‍/ക്ലസ്റ്റര്‍തലത്തില്‍ സംഘടിപ്പിക്കാവുന്നതാണ്. ഇവയില്‍ നിന്ന് ഒന്നും രുംമൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് തൊട്ടടുത്തതലങ്ങളിലെ മത്സരങ്ങളില്‍പങ്കെടുക്കാനുള്ള അര്‍ഹത.
ഒരു മത്സരാര്‍ത്ഥി വ്യക്തിഗത ഇനങ്ങളില്‍ പരമാവധി 3 ഇനങ്ങളിലും ഗ്രൂപ്പിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ.
മത്സരങ്ങളുടെ എല്ലാ തലങ്ങളും വിലയിരുത്തുന്നതിന് യോഗ്യരായ വിധികര്‍ത്താക്കളെ നിയമിക്കണം. വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍ അവരുടെ ബയോഡാറ്റയും ഡിക്ലറേഷനും അനുബന്ധം നാലില്‍ കൊടുത്തിരിക്കുന്നതുപോലെ എഴുതിവാങ്ങണം. വിധിനിര്‍ണ്ണയത്തിന് എല്ലാതലത്തിലും മൂന്നു പേര്‍ മാത്രമായിരിക്കാന്‍ ശ്രദ്ധിക്കേതാണ്.
രണ്ട് വര്‍ഷത്തിലധികം ഒരു വിധികര്‍ത്താവിനെ ഒരേ ഇനത്തില്‍ തുടര്‍ച്ചയായിവിധികര്‍ത്താവായി നിയമിക്കാന്‍ പാടുള്ളതല്ല. സബ്ജില്ലാതലത്തില്‍വിധികര്‍ത്താക്കളാകുന്നവര്‍ അതേ ജില്ലയില്‍ വിധികര്‍ത്താക്കളാകാന്‍ പാടില്ല.ജില്ലാതലത്തില്‍ വിധികര്‍ത്താക്കളാകുന്നവര്‍ അതേവര്‍ഷം അതേ ഇനത്തില്‍സംസ്ഥാനതലത്തില്‍ വിധികര്‍ത്താക്കളാകാന്‍ പാടില്ല. ഓരോ വര്‍ഷവുംസംസ്ഥാനത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ അംഗീകൃതസാംസ്കാരിക/വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അതാത് മേഖലയില്‍പ്രാവീണ്യമുള്ള വ്യക്തികളില്‍ നിന്നും നാമനിര്‍ദ്ദേശം ക്ഷണിച്ചു വരുത്തിപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തിസംസ്ഥാന/ജില്ലാതല വിധികര്‍ത്താക്കളെ നിശ്ചയിക്കേതാണ്. സബ്ജില്ലാ തലത്തില്‍വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കായിരിക്കും ഈ ചുമതല.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
Downloads
School Kalolsavam Manual Revised
School Kalolsavam- Management Software
School Kalolsavam Management Software -Help
School Level Kalolsavam Software- Ulsav by Alrahiman: Software | Help File
School Kalolsavam Fund Collection Directions
Application for appointment of Judges -School Kalolsavam 2017 -18
Kerala School Kalolsavam-Value Points for Judges
Kerala School Kalolsavam-Stage Manager Diary
Kerala School Kalolsavam Appeal Form(New)
Kerala School Kalolsavam- Online Entry Portal
Kerala School Kalolsavam User Manual (Invalid)
Kerala School Kalolsavam Item Codes
Kerala School Kalolsavam Entry  Forms for Schools
Kerala School Kalolsavam Online  Entry -Help 
കടപ്പാട്: മുട്ടം ജി.എച്ച്.എസ്.എസ്

Thursday, 26 October 2017

നവ പ്രഭ 2017-18


ഒൻപതാം ക്ലാസ്സില്‍ പഠന പിന്നോക്കാവസ്ഥ അഭിമുഖികരിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈതങ്ങാണ് ആര്‍.എം.എസ് .എ നടപ്പാക്കുന്ന നവപ്രഭ പദ്ധതി. ശാസ്ത്രം,ഗണിതം,മലയാളം എന്നീ വിഷയങ്ങള്‍ കൂടാതെ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. 
 
ഇതുവരെ ടെസ്റ്റ്‌ ആപ്പായി തുടർന്നിരുന്ന നവപ്രഭ മൊബൈൽ ആപ്പ് ഇനി മുതൽ ഔദ്യോഗിക സ്വഭാവം ആർജിച്ച സാഹചര്യത്തിൽ എല്ലാം വിദ്യാലയത്തിലെയും നവപ്രഭ കോ ഓർഡിനേറ്റർമാരോ എസ് ഐ റ്റി സി മാരോ നിലവിൽ തങ്ങളുടെ മൊബൈലുകളിൽ ഇൻസ്റ്റോൾ ചെയ്തിരുന്ന നവപ്രഭ ആപ്പ് അൺഇൻസ്റ്റാൾ ചെയ്തശേഷം വീണ്ടും പ്ലേ സ്റ്റോറിൽനിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി കുട്ടികളുടെ  പഠനനിലവാരം ദൈനംദിനം അപ്‌ലോഡ് ചെയ്യേണ്ടതാണ്.  ആപ്പ് പ്രവർത്തനസജ്ജമാക്കുവാൻ നൽകേണ്ട പാസ്സ്‌വേർഡിന് മാറ്റമില്ല.  Password: RMSACFNAVA2017.

നവപ്രഭയുടെ പുതിയ വെബ്സൈറ്റ് rmsanavaprabha.in ൽ നിന്നും മൊഡ്യൂളുകൾ അധ്യയനസഹായികൾ എന്നിവ എല്ലാ അധ്യാപകർക്കും ഡൌൺലോഡ് ചെയ്യാവുന്നതാണ്.  എന്നാൽ പഠനനിലവാരം അപ്‌ലോഡ് ചെയ്യുന്നതിനായി തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷനിൽ മാത്രമേ സൗകര്യമുള്ളൂ. ഒന്നിൽക്കൂടുതൽപേര് ഒരു വിദ്യാലയത്തിൽനിന്നും മൊബൈൽ ആപ്പ് ഇൻസ്റ്റോൾ ചെയ്യരുത്. 
കടപ്പാട്: മുട്ടം ജി.എച്ച്.എസ്.എസ്

Wednesday, 25 October 2017

Group Personal Accident Insurance Scheme (GPAIS)

Image result for insurance

കേരള സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് വകുപ്പ് 2011 മുതല്‍ നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പദ്ധതി 2018 വര്‍ഷത്തിലേക്കു കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി. കെ.എസ്.ഇ.ബി ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവരുടെ വാര്‍ഷിക പ്രീമിയം തുക സര്‍വ്വീസ് ടാക്സ് ഉള്‍പ്പെടെ യഥാക്രമം 850 രൂപ, 550 രൂപ എന്ന നിരക്കിലും കേരള സര്‍വ്വീസ് ചട്ടത്തിന്‍റെ പരിധിയില്‍ വരുന്നവരും എസ്.എല്‍.ഐ/ ജി.ഐ.എസ് എന്നിവ ഒടുക്കി വരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാര്‍ഷിക പ്രീമിയം 400 രൂപ നിരക്കിലും തുടരുന്നതാണ്. വാഗ്ദത്ത തുക പത്ത് ലക്ഷം രൂപയായി തുടരുന്നതാണ്.

2018 വര്‍ഷത്തേക്കുള്ള പ്രീമിയം അതത് ജീവനക്കാരുടെ നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ടതാണ്. എല്ലാ ജീവനക്കാരും നോമിനേഷന്‍ ഫോം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വകുപ്പ് തലവന്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
Downloads
Group Personal Accident Insurance Scheme-GO(P) No.133/2017 Fin dtd 21/10/2017
Group Personal Accident Insurance Scheme-Nomination Form

Friday, 13 October 2017

School Standards and Evaluation Frame Work (SSEF)


DIKSHA-NATIONAL DIGITAL INFRASTRUCTURE FOR OUR TEACHERS


DIKSHA - National Digital Infrastructure for Teachers

DIKSHA will serve as National Digital Infrastructure for Teachers. All teachers across nation will be equipped with advanced digital technology.
Diksha portal will enable, accelerate and amplify solutions in realm of teacher education. It will aid teachers to learn and train themselves for which assessment resources will be available. It will help teachers to create training content, profile, in-class resources, assessment aids, news and announcement and connect with teacher community

Background
Background
DIKSHA is a unique initiative which leverages existing highly scalable and flexible digital infrastructures, while keeping teachers at the center. It is built considering the whole teacher's life cycle - from the time student teachers enroll in Teacher Education Institutes (TEIs) to after they retire as teachers.
In India, many teachers are creating & using innovative tech-based solutions in their classrooms. Some state governments have also initiated programs to support their teachers digitally. This inspired MHRD and NCTE to coordinate these efforts at a national level and build DIKSHA.


States, government bodies and even private organisations, can integrate DIKSHA into their respective teacher initiatives based on their goals, needs and capabilities. They can use DIKSHA's features to create:
  • In-class resources
  • Teacher training content
  • Assessment aids
  • Teacher profile
  • News and announcement
  • Teacher community
These features have emerged from consultations with multiple state governments, NGOs and more than 30 public and private organisations, who have collaborated in contributing to DIKSHA.














WHAT DOES THE PLATFORM PROVIDE
NTP envisages to provide:
  • Teacher training courses (example - training on learning outcomes, CCE, etc.)
  • Teaching resources such as lesson plans, concept videos, worksheets, mapped to curriculum
  • Assessments for teachers, to find out their strengths and areas of improvement
Teachers will be able to access this material offline on their smartphones, tablets and other devices anytime and anywhere. Material will be contextualised to local languages as well as mapped to the curriculum.

National Teacher Platform (NTP)
National Teacher Platform (NTP)
Teachers matter more to student achievement than any other aspect of schooling; this is established by research and is one of the most agreed upon arguments in education. Our Teachers are Our Heroes.
NTP contain the following features:
  • Courses for teachers to enable continuous learning
  • Resources for use in classroom
  • Dashboards for progress and assessment
  • Communities for collaboration and discussions
  • Announcements, notifications and circulars
The National Teacher Platform will be available to all teachers, anytime, anywhere. It will be:
  • Open and Modular :- The National Teacher Platform will be a minimal and generalised technology platform built using Open Standards and Application Program Interfaces (APIs) and will host Open Educational Resources (OER). It will also have tools and interfaces for the creation and consumption of teaching and learning content. As a shared infrastructure the platform will avoid duplication of effort and save costs.
  • User-focused and Iterative : - The National Teacher Platform will cater to the needs of teachers including the development of Attitude, Skill and Knowledge. The platform will continuously develop and evolve in an iterative manner based on user needs and stakeholder feedback.










SCOPE OF THE PLATFORM
The NTP will cater to teachers from all stages of school education including pre-primary, primary, upper primary, secondary and senior secondary. All institutions, groups and individuals catering to the above can be enrolled as members of the platform, and can contribute to the creation, curation and use of resources on the platform.


എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക്​ സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള സർക്കാർ ​കൊണ്ടുവന്ന ​പ്രധാന ഭേദഗതികൾ ഹൈകോടതി ശരി​വെച്ചു.

​െകാച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക്​ സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ   (കെ.ഇ.ആര്‍) സർക്കാർ ​െകാണ്ടുവന്ന ​പ്രധാന ഭേദഗതികൾ ഹൈകോടതി ശരി​െവച്ചു. 1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള സ്കൂളുകളിലുണ്ടാകുന്ന രണ്ട്​ ഒഴ​ിവുകളിൽ ഒന്നിലേക്ക് മാനേജര്‍ക്ക്​ നിയമനം നടത്തം, രണ്ടാമത്തെ ഒഴിവ്​ സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്നും നിയമിക്കണം എന്നീ വ്യവസ്​ഥകളാണ്​ സിംഗിൾബെഞ്ച്​ ശരിവെച്ചത്. അതേസമയം, 2016 - 17 അധ്യയന വർഷം മുൻ വർഷത്തെ സ്​റ്റാഫ്​ പാറ്റേൺ ഒാർഡർ തുടരണമെന്ന വ്യവസ്​ഥ നിലനിൽക്കില്ലെന്ന്​ കോടതി വ്യക്​തമാക്കി. ഒരു ഒഴിവിലേക്ക്​ നിയമനത്തിന്​ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒരു ജില്ലയിലെയും അധ്യാപക ബാങ്കിൽ നിന്ന്​ ലഭിക്കാതിരുന്നാൽ പോലും ആ ഒഴിവ്​ നികത്തരുതെന്ന വ്യവസ്​ഥയും​ കോടതി തള്ളി.

 
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ നിയന്ത്രണം ലക്ഷ്യമിട്ട് ​െകാണ്ടുവന്ന ​ചട്ട ഭേദഗതി ​ചോദ്യം ചെയ്​ത്​ വിവിധ എയ്​ഡഡ്​ സ്​കൂൾ മാനേജ്​മെൻറുകളാണ്​ ഹരജിയുമായി കോടതിയെ സമീപിച്ചത്​. മാനേജ്​മെൻറി​െൻറ അവകാശങ്ങള്‍ കവരുന്ന നടപടിയാണ്​ ​ചട്ടഭേദഗതിയെന്നായിരുന്നു ഹരജിക്കാരുടെ വാദം. 1979 ന് ശേഷം സ്കൂളുകളിലുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പ്രൊട്ടക്ടഡ് അധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്ന നിര്‍ദേശത്തോടെ 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്​ ഭേദഗതി വരുത്തിയത്​. എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷമുണ്ടായ വിരമിക്കല്‍, രാജി, മരണം എന്നിങ്ങനെയുള്ള ഒഴിവുകളിലേക്ക് മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഈ ഭേദഗതിയും വിജ്ഞാപനവും തടസമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
1979ന്​ ശേഷം അനുവദിച്ചതും അപ്​ഗ്രേഡ്​ ചെയ്​തതുമായി സ്​കൂളുകളിലെ അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഹ്രസ്വകാല ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്നായിരിക്കണം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതെന്നാണ്​ ഭേദഗതി പ്രകാരമുള്ള വ്യവസ്​ഥ. ആശ്രിത നിയമനം, മറ്റ്​ നിയമനാവകാശം എന്നിവ പ്രകാരമുള്ള നിയമനം മാത്രമേ ​മാനേജ്​മെൻറിന്​ നടത്താനാവൂ. ഇത്തരം ഒഴിവുകളിലേക്ക് ബന്ധപ്പെട്ട റവന്യൂ ജില്ലയിലെ അധ്യാപക ബാങ്കില്‍ ആളില്ലെങ്കില്‍ മറ്റ് ജില്ലകളിലെ ബാങ്കില്‍നിന്ന് നിയമിക്കണം. നിയമനങ്ങള്‍ ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയായിരിക്കണമെന്നുമാണ്​ വ്യവസ്​ഥ ചെയ്​തിരുന്നത്​. ഡിവിഷൻഫാൾ മൂലം ഒ​േട്ടറെ അധ്യാപകർ സംരക്ഷിത അധ്യാപകരായി നിലവിലിരിക്കെ സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിൽ അപാകതയില്ലെന്നാണ്​ കോടതിയുടെ വിലയിരുത്തൽ. അതേസമയം, 2015 ^16 ലെ സ്​റ്റാഫ്​ പാറ്റേൺ ഒാർഡർ പിറ്റേ വർഷം അതേപടി തുടരാൻ സർക്കാറിന്​ നിർദേശിക്കാനാവില്ല. ഇത്തരമൊരു നടപടിക്ക്​ മുൻകൂട്ടി വിജ്​ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്​. 2016 ^17 വർഷത്തെ സ്​റ്റാഫ്​ പാറ്റേൺ കാര്യത്തിലെ നടപടിക്ക്​ 2016 ജൂലൈ 15ന്​ മുമ്പ്​ വിജ്​ഞാപനം പുറപ്പെടുവിക്കണമായിരുന്നു. അതുണ്ടായിട്ടില്ല. അതിനാൽ, ഇത്​ സംബന്ധിച്ച ഭേദഗതി നിലനിൽക്കുന്നതല്ലെന്ന്​ കോടതി വ്യക്​തമാക്കി. അധ്യാപക ബാങ്കിൽ നിന്ന്​ നിയമനത്തിന്​ ആളില്ലാതെ വന്നാൽ, ഒഴിവ്​ നികത്തരുതെന്ന്​ നിർദേശിക്കാൻ സർക്കാറിന്​ നിയമപരമായി കഴിയില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇൗ നിരീക്ഷണത്തോടെയാണ്​ ചട്ടഭേദഗതിയുടെ ഇൗ ഭാഗം ​​െതറ്റാണെന്ന്​ ​വ്യക്​തമാക്കിയത്​.
സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നവർക്കും അല്ലാത്തവർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതി ശരിയല്ലെന്ന്​ കോടതി വിലയിരുത്തി. ഇൗ സാഹചര്യത്തിൽ നിയമനം പാലിക്കുന്ന മാനേജ്​മെൻറുകൾക്ക്​ നിയമനക്കാര്യത്തിലുൾപ്പെടെ ഇളവുൾപ്പെ​െട ആനുകൂല്യങ്ങൾ അനുവദിക്കുന്നത്​ സംബന്ധിച്ച്​ മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. 

Tuesday, 10 October 2017

SLI / GIS HELP

Image result for download button

Mid Term IT Practical Examination-STD 8,9,10

Image result for ICT
ഹൈസ്കൂള്‍ ക്ലാസ്സുകളിലെ 2017-18 അധ്യയന വര്‍ഷത്തെ ഐ.ടി പരീക്ഷ നടത്തുന്നതിന് എസ്.സി.ആര്‍ ടി യുടെ സഹായത്തോടെ Kerala Infrastructure and Technology for Education(KITE) ന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ്  ഈ വര്‍ഷവും ഉപയോഗിക്കുന്നത്.8,9,10ക്ലാസ്സുകളില്‍ ഈ വര്‍ഷം നടത്തേണ്ട അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡൌണ്‍ലോഡ്സില്‍ ചേര്‍ക്കുന്നു.
Downloads
Mid Term IT Practical Examination-Circular /Instructions
IT@School Edubuntu 14.04-64 Bit
കടപ്പാട്: മുട്ടം ബ്ലോഗ്