Tuesday, 8 August 2017

സ്‌കൂള്‍ പാഠപുസ്തകം: രണ്ടാംഘട്ട വിതരണം തുടങ്ങി

 
തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി പരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാഠപുസ്തകങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് ഈ വര്‍ഷം മുതല്‍ മൂന്നു വോള്യങ്ങളിലായി പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്.
   സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ ഒന്നാംഘട്ടം വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഓണപ്പരീക്ഷക്ക് മുമ്പ് തന്നെ രണ്ടാം ഘട്ട വിതരണം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണ് തിങ്കളാഴ്ച മുതല്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.
     മൂന്നാംഘട്ട പാഠപുസ്തകങ്ങള്‍ ക്രിസ്തുമസ് പരീക്ഷക്ക് മുമ്പ് തന്നെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുള്ളതായി ഓഫീസ് അറിയിച്ചു.

No comments:

Post a Comment