ഒൻപതാം ക്ലാസ്സില്‍ പഠന പിന്നോക്കാവസ്ഥ അഭിമുഖികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈതങ്ങാണ് ആര്‍.എം.എസ് .എ നടപ്പാക്കുന്ന നവപ്രഭ പദ്ധതി. ശാസ്ത്രം,ഗണിതം,മലയാളം എന്നീ വിഷയങ്ങള്‍ കൂടാതെ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഇതുവരെ ടെസ്റ്റ് ആപ്പായി തുടർന്നിരുന്ന നവപ്രഭ മൊബൈൽ ആപ്പ് ഇനി മുതൽ ഔദ്യോഗിക സ്വഭാവം ആർജിച്ച സാഹചര്യത്തിൽ എല്ലാം വിദ്യാലയത്തിലെയും നവപ്രഭ കോ ഓർഡിനേറ്റർമാരോ എസ് ഐ റ്റി സി മാരോ നിലവിൽ തങ്ങളുടെ മൊബൈലുകളിൽ ഇൻസ്റ്റോൾ ചെയ്തിരുന്ന നവപ്രഭ ആപ്പ് അൺഇൻസ്റ്റാൾ ചെയ്തശേഷം വീണ്ടും പ്ലേ സ്റ്റോറിൽനിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി കുട്ടികളുടെ പഠനനിലവാരം ദൈനംദിനം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ആപ്പ് പ്രവർത്തനസജ്ജമാക്കുവാൻ നൽകേണ്ട പാസ്സ്‌വേർഡിന് മാറ്റമില്ല. Password: RMSACFNAVA2017.
നവപ്രഭയുടെ പുതിയ വെബ്സൈറ്റ് rmsanavaprabha.in ൽ നിന്നും മൊഡ്യൂളുകൾ അധ്യയനസഹായികൾ എന്നിവ എല്ലാ അധ്യാപകർക്കും ഡൌൺലോഡ് ചെയ്യാവുന്നതാണ്. എന്നാൽ പഠനനിലവാരം അപ്‌ലോഡ് ചെയ്യുന്നതിനായി തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷനിൽ മാത്രമേ സൗകര്യമുള്ളൂ. ഒന്നിൽക്കൂടുതൽപേര് ഒരു വിദ്യാലയത്തിൽനിന്നും മൊബൈൽ ആപ്പ് ഇൻസ്റ്റോൾ ചെയ്യരുത്.
Remedial Teaching Programme for Class IX Remedial Teaching Programme for Class IX Students-Module 2016-17 (Mal)
Remedial Teaching Programme for Class IX Students-Module 2016-17 (Science)Remedial Teaching Programme for Class IX Students-Module 2017-18 (English
കടപ്പാട്: മുട്ടം ജി.എച്ച്.എസ്.എസ്