സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമുള്ള അദ്ധ്യാപകർ 2017-18 അദ്ധ്യയന വർഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനു വേണ്ടി 9,10 ക്ലാസ്സുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു കൊണ്ട് സർക്കാർ ഉത്തരവായി. മേൽ പറഞ്ഞ രീതിയിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറക്കുന്നതു വഴി പുനർവിന്യസിക്കപ്പെട്ട അദ്ധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിക്കുന്നതാണ്. എന്നാൽ അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോൾ ഹൈസ്കൂൾ അസിസ്റ്റന്റ്(കോർ സബ്ജക്ട്) ന്റെ കാര്യത്തിൽ നിർദ്ദിഷ്ട വിഷായനുപാതം കർശനമായും പാലിച്ചിരിക്കണം. ഭാഷാദ്ധ്യാപകരെ നിലനിർത്തുന്നതിനും മേല്പറഞ്ഞ അനുപാതം അനുവദിക്കാവുന്നതാണ്. ഒന്നു മുതൽ 5 വരെ ക്ലാസ്സുകളിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 - ഉം, ആറു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ 1:35 ഉം ആയി സർക്കാർ നേരത്തെ ഉത്തരവായിരുന്നു.
For GO
No comments:
Post a Comment