Monday, 17 July 2017

ഡിജിറ്റല്‍ സിഗ്നേച്ചര്‍

സെപ്തംബര്‍ ഒന്നു മുതല്‍ ഡി.ഡി.ഒ മാര്‍ക്ക് നിര്‍ബന്ധം

Image result for digital signature    സെപ്തംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും. ഡിജിറ്റലി സൈന്‍ ചെയ്ത ബില്ലുകള്‍ മാത്രമേ തുടര്‍ന്ന് ഇ-സബ്മിറ്റ് ചെയ്യാനാകു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നതിനും പരിശീലനം നല്‍കുന്നതിനുമുള്ള ചുമതല കെല്‍ട്രോണിനാണ്. അതിനാല്‍ എല്ലാ ഡി.ഡി.ഒ. മാരും അതത് ജില്ലകളിലുള്ള കെല്‍ട്രോണിലെ ബന്ധപ്പെട്ട ഉദേ്യാഗസ്ഥനെ സമീപിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കണം. ബന്ധപ്പെടേണ്ട ഉദേ്യാഗസ്ഥന്റെ ഫോണ്‍ നമ്പറുകള്‍, www.spark.gov.in/webspark എന്ന സ്പാര്‍ക്കിന്റെ ലോഗിന്‍ സൈറ്റിലെ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.
Image result for digital signature

No comments:

Post a Comment